Posted On
date_range Updated On
date_range ആസ്ട്രേലിയക്കെതിരായ ട്വൻറി20; പാകിസ്താെന രക്ഷിച്ച് മഴ
സിഡ്നി: ആസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മഴ പാകിസ്താെൻറ രക്ഷക്കെത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 15 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്ത് നിൽക്കെ മഴയെത്തി. ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം ഓസീസിെൻറ ലക്ഷ്യം 15 ഓവറിൽ 119 റൺസായി പുനർ നിശ്ചയിച്ചു. 3.1 ഓവറിൽ ആരോൺ ഫിഞ്ച് (16 പന്തിൽ 37) തകർത്തടിച്ച് സ്കോർ 41ലെത്തിച്ചെങ്കിലും അതു മതിയാകുമായിരുന്നില്ല. ഫലം നിശ്ചയിക്കാൻ അഞ്ചോവർ പൂർത്തീകരിച്ചിരിക്കണമെന്നതിനാൽ മത്സരം ഫലമില്ലാത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.