?????????? ??????, ????? ???????

ആസ്​ട്രേലിയൻ ക്രിക്കറ്റ്​: പുതിയ കരാർ പട്ടികയിൽ ഖ്വാജ, ഷോൺ മാർഷ്​ പുറത്ത്

മെ​ൽ​ബ​ൺ: ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി സ്​​മി​ത്തും വാ​ർ​ണ​റും പു​റ​ത്തി​രു​ന്ന ഘ​ട്ട​ത്തി​ൽ ദേ​ശ ീ​യ ടീ​മി​​െൻറ നെ​ടു​ന്തൂ​ണാ​യി​രു​ന്ന ഉ​സ്​​മാ​ൻ ഖ്വാ​ജ ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ൾ​ക്ക ു​ള്ള പു​തി​യ ക​രാ​റി​ൽ പു​റ​ത്ത്.


അ​ടു​ത്തി​ടെ​യാ​യി ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന താ​രം പു​ തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള 20 താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ ആ​ഷ​സ്​ പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കെ മോ​ശം പ്ര​ക​ട​​ന​ത്തി​​െൻറ പേ​രി​ൽ ത​ൽ​​കാ​ലം മാ​റ്റി​നി​ർ​ത്തി​യ ഖ്വാ​ജ പി​ന്നീ​ട്​ ടീ​മി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നി​ല്ല. പീ​റ്റ​ർ ഹാ​ൻ​ഡ്​​സ്​​കോം​ബ്, മാ​ർ​ക​സ്​ ഹാ​രി​സ്, ഷോ​ൺ മാ​ർ​ഷ്, ഫാ​സ്​​റ്റ്​ ബൗ​ള​ർ ന​ഥാ​ൻ കോ​ൾ​ട്ട​ർ നൈ​ൽ, മാ​ർ​ക​സ്​ സ്​​റ്റോ​യി​നി​സ്​ എ​ന്നി​വ​രും പു​തി​യ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല.

പ​ക​രം, മാ​ർ​ന​സ്​ ല​ബൂ​ഷെ​യി​ൻ, ആ​ഷ്​​ട​ൺ ആ​ഗ​ർ, ജോ ​ബേ​ൺ​സ്, മി​ച്ച​ൽ മാ​ർ​ഷ്, കെ​യി​ൻ റി​ച്ചാ​ർ​ഡ്​​സ​ൺ, മാ​ത്യു വെ​യ്​​ഡ്​ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. ചു​രു​ങ്ങി​യ കാ​ല​ത്തി​നി​ടെ അ​സാ​ധാ​ര​ണ പ്ര​ക​ട​ന​വു​മാ​യി ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റി​ൽ പു​ത്ത​ൻ താ​രോ​ദ​യ​മാ​യി മാ​റി​യ ല​ബൂ​ഷെ​യ്​​ൻ എ​ല്ലാ ഫോ​ർ​മാ​റ്റി​ലും ന​ൽ​കു​ന്ന ക​രു​ത്താ​ണ്​ തു​ണ​യാ​യ​ത്. ട്വ​ൻ​റി20​യി​ൽ അ​സാ​ധാ​ര​ണ പ്ര​ക​ട​നം തു​ട​രു​ന്ന ആ​ഗ​റും ട്വ​ൻ​റി20​ക്കു പു​റ​മെ ഏ​ക​ദി​ന​ത്തി​ലും മി​ക​വു കാ​ണി​ക്കു​ന്ന കെ​യി​ൻ റി​ച്ചാ​ർ​ഡ്​​സ​ണും പു​തി​യ പ്ര​തീ​ക്ഷ​ക​ളാ​ണ്. ​

Tags:    
News Summary - australia cricket new agreement-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.