Posted On
date_range Updated On
date_range അത്തപ്പൂക്കളമൊരുങ്ങി; മിതാലി രാജിെൻറ മുഖവുമായി
താമരശ്ശേരി: അത്തംനാളിൽ കൈതപ്പൊയിൽ ലിസ കോളജ് വിദ്യാർഥികൾ തീർത്ത സ്പോർട്സ് പൂക്കളത്തിൽ തെളിഞ്ഞത് ഇന്ത്യൻ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലിരാജ്.
ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടിയ ആദ്യത്തെ വനിത ക്രിക്കറ്റ് താരത്തെ ആദരിക്കുന്നതോടൊപ്പം ഫിഫ അണ്ടർ -17നോടുള്ള ഐക്യദാർഢ്യവും ചിത്രീകരിച്ചാണ് വിദ്യാർഥികൾ പൂക്കളം തീർത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.
ഇന്ത്യൻ സ്ത്രീ ശക്തി, ഫുട്ബാൾ, ലോക സമാധാനം എന്നിവയാണ് പൂക്കൾമാത്രം ഉപയോഗിച്ച് രൂപപ്പെടുത്തിയ പൂക്കളത്തിലൂടെ വിദ്യാർഥികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.