ക്രി​ക്ക​റ്റ്​ ലോ​ക​ത്തെ ഞെ​ട്ടി​ച്ച്​ അ​ൻ​സാ​രി​യു​ടെ വി​ര​മി​ക്ക​ൽ ​പ്ര​ഖ്യാ​പ​നം

ലണ്ടൻ: 40 വയസ്സ് കഴിഞ്ഞവരും മൈതാനം വിട്ടുപോകാതെ കടിച്ചുതൂങ്ങിനിൽക്കുന്ന െഎ.പി.എൽ കാലത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് യുവതാരത്തിെൻറ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിൽ ഇടംനേടി ആറു മാസം തികയുന്നതിനു മുമ്പാണ് സഫർ അൻസാരിയെന്ന 25കാരൻ സ്പിന്നർ ക്രിക്കറ്റ് ലോകത്തോട് വിടപറയുന്നത്. ക്രിക്കറ്റിനേക്കാളുപരി അക്കാദമിക് കരിയറിന് പ്രാധാന്യം കൊടുക്കുന്ന ‘പഠിപ്പിസ്റ്റായ’ അൻസാരി ഉന്നത പഠനത്തിനായാണ് ക്രിക്കറ്റ് ഉപേക്ഷിക്കുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് അൻസാരി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് ടെസ്റ്റിൽനിന്ന് അഞ്ച് വിക്കറ്റാണ് സമ്പാദ്യം. ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്. പൊളിറ്റിക്സ്, ഫിലോസഫി, സോഷ്യോളജി എന്നിവയിൽ േകംബ്രിജ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്ത അദ്ദേഹം കഴിഞ്ഞ വർഷം ലണ്ടനിലെ റോയൽ ഹോളോവേ സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. നിയമപഠനമാണ് അൻസാരിയുടെ അടുത്ത ലക്ഷ്യം. വിരമിക്കൽ തീരുമാനം ഏറെ വേദനജനകമാണെന്ന് അൻസാരി പറഞ്ഞു. ഏഴു വർഷമായി ക്രിക്കറ്റ് കളി തുടങ്ങിയിട്ട്. ഭാവിയിൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് തോന്നിയാൽ അതേക്കുറിച്ച് പുനരാലോചിക്കുമെന്നും അൻസാരി പറഞ്ഞു. 

Tags:    
News Summary - ansari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.