അഫ്ഗാനെതിരെ അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കും; കരുൺ നായർ ടീമിൽ

ബംഗളൂരു: അഫ്​ഗാനിസ്​താനെതിരായ ഏക ടെസ്​റ്റിൽ ഇന്ത്യ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്ക്​ വിശ്രമമനുവദിച്ചു. അജിൻക്യ രഹാനെയാണ്​ പകരം ടീമിനെ നയിക്കുക. കോഹ്​ലിയുടെ അഭാവത്തിൽ കർണാടകയുടെ മലയാളി ബാറ്റ്​സ്​മാൻ കരുൺ നായർ 15 അംഗ ടീമിൽ ഇടംപിടിച്ചു. രോഹിത്​ ശർമ, ജസ്​പ്രീത്​ ബുംറ, ഭുവനേശ്വർ കുമാർ എന്നിവരെയും ടീമിലുൾപ്പെടുത്തിയിട്ടില്ല. 

ജൂലൈയിലെ ഇംഗ്ലണ്ട്​ പര്യടനത്തിന്​ മുന്നോടിയായി കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ കോഹ്​ലിക്ക്​ ബി.സി.സി.​െഎ അനുമതി നൽകിയിരുന്നു. ഇതിനാലാണ്​ ടീമിൽനിന്ന്​ ഒഴിവാക്കിയത്​. ജൂൺ 14 മുതൽ 18 വരെ ബംഗളൂരുവിലാണ്​ ​അഫ്​ഗാനിസ്​താനെതിരായ ടെസ്​റ്റ്​. അടുത്തിടെ ​െഎ.സി.സി ടെസ്​റ്റ്​ പദവി ലഭിച്ച അഫ്​ഗാ​​െൻറ ആദ്യ പഞ്ചദിന മത്സരമാണിത്​. 

അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരക്കും മൂന്ന്​ മത്സര ട്വൻറി20 പരമ്പരക്കും അയർലൻഡിനെതിരായ രണ്ട്​ ട്വൻറി20 മത്സരങ്ങൾക്കുമുള്ള ടീമിനെ കോഹ്​ലി തന്നെ നയിക്കും. ​ടെസ്​റ്റിൽ നായകനായ രഹാനെ ഏകദിന, ട്വൻറി20 ടീമിൽനിന്ന്​ പുറത്തായി. െഎ.പി.എല്ലിൽ മിന്നുംപ്രകടനം തുടരുന്ന ലേ​ാകേഷ്​ രാഹുൽ മൂന്നു​ പരമ്പരക്കുമുള്ള ടീമുകളിൽ ഇടംപിടിച്ച​േപ്പാൾ ഇതേ മാനദണ്ഡം അനുസരിച്ച്​ ശ്രേയസ്​ അയ്യർ, അമ്പാട്ടി റായുഡു എന്നിവർ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെത്തി. ഇവരുടെ സ്ഥാനത്ത്​ മനീഷ്​ പാണ്ഡെയും സുരേഷ്​ റെയ്​നയുമാണ്​ ഇരു ട്വൻറി20 ടീമുകളിലുമുള്ളത്​. 

അഫ്​ഗാനെതിരായ ടെസ്​റ്റ്​ ടീം: അജിൻക്യ രഹാനെ (ക്യാപ്​റ്റൻ), ശിഖർ ധവാൻ, മുരളി വിജയ്​, ലോകേഷ്​ രാഹുൽ, ചേതേശ്വർ പുജാര, കരുൺ നായർ, വൃദ്ധിമാൻ സാഹ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ്​ യാദവ്​, ഉമേഷ്​ യാദവ്​, മുഹമ്മദ്​ ഷമി, ഹാർദിക്​ പാണ്ഡ്യ, ഇശാന്ത്​ ശർമ, ശർദുൽ ഠാകുർ. 

അയർലൻഡിനെതിരായ ട്വൻറി20 ടീം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, രോഹിത്​ ശർമ, ലോകേഷ്​ രാഹുൽ, മനീഷ്​ പാണ്ഡെ, സുരേഷ്​ റെയ്​ന, എം.എസ്​. ധോണി, ദിനേഷ്​ കാർത്തിക്​, യുസ്​വേന്ദ്ര ചഹൽ, കുൽദീപ്​ യാദവ്​, വാഷിങ്​ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്​പ്രീത്​ ബുംറ, ഹാർദിക്​ പാണ്ഡ്യ, സിദ്ധാർഥ്​ കൗൾ, ഉമേഷ്​ യാദവ്​. 

ഇംഗ്ലണ്ടിനെതിരായ ട്വൻറി20 ടീം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, രോഹിത്​ ശർമ, ലോകേഷ്​ രാഹുൽ, മനീഷ്​ പാണ്ഡെ, സുരേഷ്​ റെയ്​ന, എം.എസ്​. ധോണി, ദിനേഷ്​ കാർത്തിക്​, യുസ്​വേന്ദ്ര ചഹൽ, കുൽദീപ്​ യാദവ്​, വാഷിങ്​ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്​പ്രീത്​ ബുംറ, ഹാർദിക്​ പാണ്ഡ്യ, സിദ്ധാർഥ്​ കൗൾ, ഉമേഷ്​ യാദവ്​.
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, രോഹിത്​ ശർമ, ലോകേഷ്​ രാഹുൽ, ശ്രേയസ്​ അയ്യർ, അമ്പാട്ടി റായുഡു, എം.എസ്​. ധോണി, ദിനേഷ്​ കാർത്തിക്​, യുസ്​വേന്ദ്ര ചഹൽ, കുൽദീപ്​ യാദവ്​, വാഷിങ്​ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്​പ്രീത്​ ബുംറ, ഹാർദിക്​ പാണ്ഡ്യ, സിദ്ധാർഥ്​ കൗൾ, ഉമേഷ്​ യാദവ്​.


എ ടീം: ശ്രേയസും കരുണും നയിക്കും
ബംഗളൂരു: ജൂൺ, ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ത്രിരാഷ്​ട്ര ഏകദിന ടൂർണമ​െൻറിനും ചതുർദിന മത്സരങ്ങൾക്കുമുള്ള ഇന്ത്യയുടെ എ ടീമുകളെ മലയാളി താരം കരുൺ നായരും ശ്രേയസ്​ അയ്യരും നയിക്കും. മറ്റൊരു മലയാളി താരം സഞ്​ജു സാംസണും ടീമിലുണ്ട്​. പൃഥ്വി ഷാ, മായങ്ക്​ അഗർവാൾ, ശുഭ്​മൻ ഗിൽ, റിഷഭ്​ പന്ത്​, മുഹമ്മദ്​ സിറാജ്​ തുടങ്ങിയവരും ടീമിലുണ്ട്​. വെസ്​റ്റിൻഡീസ്​ എ ടീമും ഇംഗ്ലണ്ട്​ ലയൺസും (എ ടീം) പ​െങ്കടുക്കുന്ന ത്രിരാ​ഷ്​ട്ര ഏകദിന ടൂർണമ​െൻറ്​ ജൂൺ 22നാണ്​ ഇംഗ്ലണ്ടിൽ തുടങ്ങുക. ജൂലൈ 16 മുതൽ 19 വരെ ഇംഗ്ലണ്ടിനെതിരെ ചതുർദിന മത്സരത്തിൽ കളിക്കുന്ന എ ടീം കൗണ്ടികളുമായും കളിക്കുന്നുണ്ട്​. 

ഏകദിന ടീം: ശ്രേയസ്​ അയ്യർ (ക്യാപ്​റ്റൻ), പൃഥ്വി ഷാ, മായങ്ക്​ അഗർവാൾ, ശുഭ്​മൻ ഗിൽ, ഹനുമ വിഹാരി, സഞ്​ജു സാംസൺ, ദീപക്​ ഹുഡ, റിഷഭ്​ പന്ത്​, വിജയ്​ ശങ്കർ, കൃഷ്​ണപ്പ ഗൗതം, അക്​സർ പ​േട്ടൽ, ക്രുണാൽ പാണ്ഡ്യ, പ്രസീദ്​ കൃഷ്​ണ, ദീപക്​ ചഹാർ, ഖലീൽ അഹ്​മദ്​, ശർദുൽ ഠാകൂർ. 

ചതുർദിന ടീം: കരുൺ നായർ (ക്യാപ്​റ്റൻ), രവികുമാർ സമർഥ്​, പൃഥ്വി ഷാ, മായങ്ക്​ അഗർവാൾ, അഭിമന്യു ഇൗശ്വരൻ, ശുഭ്​മൻ ഗിൽ, ഹനുമ വിഹാരി, വിജയ്​ ശങ്കർ, അങ്കിത്​ ഭാവ്​നെ, കെ.എസ്​. ഭരത്​, ജയന്ത്​ യാദവ്​, ഷഹബാസ്​ നദീം, അങ്കിത്​ രാജ്​പുത്​, മുഹമ്മദ്​ സിറാജ്​, നവ്​ദീപ്​ സെയ്​നി, രജ്​നീഷ്​ ഗുർബാനി. 


 

Tags:    
News Summary - Ajinkya Rahane To Lead India In Afghanistan Test- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT