വിദ്യാഭ്യാസമുള്ളവർ ഇങ്ങനെ സംസാരിക്കുമോ? ഗംഭീറിനെതിരെ അഫ്രീദി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും ഈസ്​റ്റ്​ ഡൽഹി മണ്ഡലത്തിൽ നിന്ന്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയിച് ച ബി.ജെ.പി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി പാക്​ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രീദി. ലോകകപ്പിൽ ഇന്ത്യ പാകിസ്​താനുമായി കളിക്കരുതെന്ന ഗംഭീറിൻെറ പ്രസ്​താവനക്കെതിരെയാണ്​ അഫ്രീദി രംഗത്തെത്തിയത്​. ജൂൺ 16ന്​ മാഞ്ചസ്​റ്ററിലാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ലോകകപ്പ്​ മൽസരം.

ഗൗതം ഗംഭീർ പറഞ്ഞത്​ വിവേകപൂർവമായി നിങ്ങൾക്ക്​ തോന്നുന്നുണ്ടോ. ബുദ്ധിയുള്ളവർ ഇങ്ങനെ​യാണോ പറയുക. വിദ്യഭ്യാസമുള്ളവർ ഈ രീതിയിലാണോ സംസാരിക്കുകയെന്നും അഫ്രീദി ചോദിച്ചു.

നേരത്തെയും അഫ്രീദിയും ഗംഭീറും തമ്മിൽ വാക്​പോര്​ നടന്നിരുന്നു. പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ മൽസരത്തിൻെറ പേരിലാണ് മുമ്പും​ ഇരുവരും തമ്മിൽ കൊമ്പുകോർത്തത്​. പുൽവാമയിൽ സി.ആർ.പി.എഫ്​ ജവാൻമാരുടെ മരണത്തെ തുടർന്നാണ്​ ലോകകപ്പിലെ ഇന്ത്യ-പാകിസ്​താൻ മൽസരം മാറ്റണമെന്ന മുറവിളി ഉയരാൻ കാരണം.

Tags:    
News Summary - Afridi against Gautham gambir-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT