ഇന്ത്യ- അഫ്ഗാനിസ്താൻ ചരിത്ര ടെസ്റ്റ് ബംഗളുരുവിൽ

ന്യൂഡൽഹി: അഫ്ഗാനിസ്താൻെറ ആദ്യ ടെസ്റ്റ് മത്സരത്തിന് ജൂൺ 14ന് ബംഗളുരു വേദിയാകും. ബി.സി.സി.ഐ- അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമയം പ്രഖ്യാപിച്ചത്. 


രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും ക്രിക്കറ്റ് ലോകത്ത് അഫ്ഗാൻ നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. 2015ൽ ഏകദിന ലോകകപ്പ് കളിക്കാൻ ടീം യോഗ്യത നേടിയിരുന്നു. ഇന്ത്യക്കെതിരെ ആദ്യ മത്സരം കളിച്ച് ടെസ്റ്റിൽ അരങ്ങേറുന്ന നാലാമത് ടീമാണ് അഫ്ഗാൻ. നേരത്തേ പാകിസ്താൻ, സിംബാബ്വെ, ബംഗ്ളാദേശ് എന്നിവരാണ് ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയത്. 

Tags:    
News Summary - Afghanistan's Test debut set for June in Bengaluru -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.