Posted On
date_range Updated On
date_range അഫ്ഗാൻ ‘എ’ക്കെതിരെ ഇന്ത്യ ‘എ’ക്ക് ഏഴുവിക്കറ്റ് ജയം
പ്രിേട്ടാറിയ(ദക്ഷിണാഫ്രിക്ക): ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ അഫ്ഗാൻ ‘എ’ക്കെതിരെ ഇന്ത്യ ‘എ’ ടീമിന് ഏഴുവിക്കറ്റ് വിജയം. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ 149 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ‘എ’ ടീം വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. ഒാപണർ കരുൺ നായർ 57 റൺസെടുത്തപ്പോൾ, ക്യാപ്റ്റൻ മനീഷ് പാണ്ഡെ 41 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 20ഉം മലയാളി താരം സഞ്ജു വി സാംസൺ 10ഉം റൺസെടുത്തു പുറത്തായി. ഋഷഭ് പന്ത് 17 റൺസെടുത്തു പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.