ടെസ്റ്റ് റാങ്കിങ്: അശ്വിന്‍ രണ്ടാമൻ

ദുബൈ: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് കൊയ്ത ഇന്ത്യന്‍ ബൗളര്‍ ആര്‍. അശ്വിന് റാങ്കിങ്ങില്‍ മുന്നേറ്റം. 871 പോയന്‍റുമായി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കാണ് അശ്വിന്‍ ഉയര്‍ന്നത്. 878 പോയന്‍റുള്ള ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്നാണ് ബൗളിങ്ങിലെ ഒന്നാമന്‍. രവീന്ദ്ര ജദേജ ഏഴാം സ്ഥാനത്തുണ്ട്. ബാറ്റിങ്ങില്‍ ആസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമന്‍. ഇന്ത്യയുടെ മുരളി വിജയും ചേതേശ്വര്‍ പുജാരയും 16ാം സ്ഥാനത്തേക്കുയര്‍ന്നു. അജിന്‍ക്യ രഹാനെ 11ാം സ്ഥാനത്താണ്. 110 പോയന്‍റുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയിക്കാനായാല്‍ 111 പോയന്‍റുള്ള പാകിസ്താനെ മറികടന്ന് ടീം റാങ്കിങ്ങില്‍ ഒന്നാമതത്തൊം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.