Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സ് ഫാന്‍സിനെ പുകഴ്ത്തി സചിന്‍
മുംബൈ: കേരള ബ്ളാസ്റ്റേഴ്സിന് പിന്തുണനല്‍കുന്ന മലയാളികളെ വാനോളം പുകഴ്ത്തി ടീം ഉടമ സചിന്‍ ടെണ്ടുല്‍കര്‍. ബ്ളാസ്റ്റേഴ്സ് ആരാധകരോടൊത്തുള്ള ഓരോ നിമിഷവും താന്‍ മനസ്സില്‍ താലോലിക്കുകയാണെന്നും കേരളം തന്‍െറ ഹോം ഗ്രൗണ്ടാണെന്നും സചിന്‍ പറഞ്ഞു. കൊച്ചിയില്‍ കളി കാണുന്നതിന്‍െറ ത്രില്ലിലാണ് ഞാന്‍. അവിശ്വസനീയമായ പിന്തുണയാണ് ബ്ളാസ്റ്റേഴ്സിന് ലഭിക്കുന്നത്. വരുന്ന സീസണില്‍ മികച്ച ഫുട്ബാള്‍ പ്രതീക്ഷിക്കാം. പുതിയ സീസണ്‍ ആവേശകരമാക്കാന്‍ ഫാന്‍സ് ഒരുങ്ങണമെന്നും സചിന്‍ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.