Posted On
date_range Updated On
date_range ബ്ലൂവിന് കൂറ്റന്‍ സ്കോര്‍
നോയിഡ: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഗ്രീനിനെതിരെ ഇന്ത്യ ബ്ളൂവിന് കൂറ്റന്‍ സ്കോര്‍. സമനില നേടിയാല്‍ ഫൈനല്‍ ഉറപ്പിക്കാമെന്ന കരുതലില്‍ ഡിക്ളയര്‍ ചെയ്യാതെ മുന്നേറിയ ബ്ളൂ രണ്ടാം ദിവസം കളി അവസാനിക്കാന്‍ ഒരോവര്‍ മാത്രം ബാക്കിനില്‍ക്കെ 707 റണ്‍സിന് ഓള് ഒൗട്ടായി.
സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര (166), മായങ്ക് അഗര്‍വാള്‍ (161), ഷെല്‍ഡണ്‍ ജാക്സണ് (105) എന്നിവരാണ് ബ്ളൂവിന് കരുത്തേകിയത്. നായകന് ഗംഭീര്‍ (90), ദിനേഷ് കാര്‍ത്തിക് (48), കരണ്‍ ശര്‍മ (57), അഭിമന്യൂ മിഥുന് (32), പര്‍വേസ് റസൂല്‍ (25) എന്നിവര്‍ മികച്ച പിന്തുണ നല്കി. ശ്രേയസ് ഗോപാല്‍ അഞ്ച് വിക്കറ്റ് പിഴുതു. ഒരു ജയവും സമനിലയുമായി റെഡ് നേരത്തെ ഫൈനലില്‍ ഇടം പിടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ തോറ്റ ഗ്രീനിന് ഈ മത്സരം ജയിച്ചാലേ ഫൈനല്‍ സാധ്യതയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.