Posted On
date_range Updated On
date_range രഞ്ജി ക്രിക്കറ്റ് കേരളം ഇന്ന് ഈഡനില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ലോഡ്സായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കേരള ടീം ഇന്നിറങ്ങും. രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഹിമാചല്‍പ്രദേശാണ് എതിരാളി. ആദ്യ മത്സരത്തില്‍ ജമ്മു-കശ്മീരിനോട് ലീഡോടെ നേടിയ സമനിലയുടെ മുന്‍തൂക്കവുമായാണ് കേരളമിറങ്ങുന്നത്. ഹിമാചല്‍പ്രദേശ് ആന്ധ്രയോട് സമനില വഴങ്ങിയിരുന്നു. സഞ്ജു സാംസണിന്‍െറ സെഞ്ച്വറിയും ജലജ് സക്സേനയുടെ അര്‍ധ സെഞ്ച്വറിയുമായി മികച്ച തുടക്കം കുറിച്ച കേരളത്തിനായി ബൗളിങ്ങില്‍ ഇഖ്ബാല്‍ അബ്ദുല്ലയും കെ. മോനിഷും തിളങ്ങി. വ്യാഴാഴ്ച ആരംഭിക്കുന്ന മറ്റു മത്സരങ്ങളില്‍ ചാമ്പ്യന്‍ മുംബൈ ബറോഡയെയും ഝാര്‍ഖണ്ഡ് കര്‍ണാടകയെയും മഹാരാഷ്ട്ര ഡല്‍ഹിയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.