വിജയ് മല്യ ഐ.പി.എല്‍ ഫൈനല്‍ കാണുന്ന വീഡിയോ വൈറലാകുന്നു

ലണ്ടന്‍: ബാങ്കുകള്‍ക്ക് നല്‍കാനുളള വായ്പപണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലിരുന്ന് ഐ.പി.എല്‍ ഫൈനല്‍ കാണുന്ന വീഡിയോ വൈറലാകുന്നു. തന്‍്റെ ഉടമസ്ഥതയിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ളൂരിന്‍െറ കളിയാണ് മകന്‍ സിദ്ധാര്‍ത്ഥുമൊത്ത് മല്യ കാണുന്നത്. സിദ്ധാര്‍ത്ഥ് തന്നെയാണ് വിഡിയോ ട്വീറ്റ് ചെയ്തത്. മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മല്യയുടെ ടീമിനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. മൊണോക്കൊ ഗ്രാന്‍ഡ് പ്രീ മത്സരത്തില്‍ മല്യയുടെ ടീമായ ഫോഴ്സ് ഇന്ത്യയുടെ പ്രകടനവും മല്യ കാണുന്നത് മകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മല്യയെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് പുതിയ വാര്‍ത്ത. താന്‍ ലണ്ടനില്‍ സുഖവാസം നയിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ മല്ല്യ നിഷേധിച്ചിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.