Posted On
date_range Updated On
date_range 51 മണിക്കൂര്‍ ബാറ്റിങ്; റുവാണ്ട ക്യാപ്റ്റന്‍ ഗിന്നസില്‍
കിഗാലി (റുവാണ്ട): തൊട്ടതെല്ലാം റെക്കോഡാവുന്ന ക്രിക്കറ്റില്‍നിന്ന് അപൂര്‍വമായൊരു റെക്കോഡ് വാര്‍ത്ത. ക്രിക്കറ്റില്‍ മേല്‍വിലാസമൊന്നുമില്ലാത്ത റുവാണ്ടയില്‍നിന്നാണ് റെക്കോഡ്. അതും ദേശീയ ടീം നായകന്‍ എറിക് ഡുസിന്‍ഗിസിമാനയുടെ പേരില്‍. നെറ്റ്സില്‍ തുടര്‍ച്ചയായി 51 മണിക്കൂര്‍ ബാറ്റ് ചെയ്താണ് എറിക് ചരിത്രം കുറിച്ച് ഗിന്നസിലും കയറിയത്. റുവാണ്ടയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ ഫണ്ട് കണ്ടത്തെുന്നതിനായിരുന്നു ഈ സാഹസം. 50 മണിക്കൂര്‍ തുടര്‍ച്ചയായി ബാറ്റുചെയ്ത ഇന്ത്യക്കാരന്‍ വിരാഗ് മാരെയുടെ പേരിലുള്ള റെക്കോഡാണ് പഴങ്കഥയാക്കിയത്. ബാറ്റിങ്ങിന്‍െറ ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റ് മാത്രമായിരുന്നു ഇടവേള. പന്തെറിയാനത്തെിയവരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.