Posted On
date_range Updated On
date_range പെണ്‍പോരില്‍ വിന്‍ഡീസ്-ഓസീസ് ഫൈനല്‍
മുംബൈ: പുരുഷ സെമിഫൈനലിന് മുന്നെ വാംഖഡെയില്‍ ആവേശം നിറച്ച പോരാട്ടത്തിനൊടുവില്‍ കരീബിയന്‍ പെണ്‍കൊടികള്‍ ട്വന്‍റി20 വനിതാ ലോകകപ്പിന്‍െറ ഫൈനലില്‍. ന്യൂസിലന്‍ഡിനെ ആറു റണ്‍സിന് കീഴടക്കിയാണ് സ്റ്റെഫാനി ടെയ്ലര്‍ നയിച്ച ടീം ആസ്ട്രേലിയക്കെതിരായ ഫൈനലിന് അര്‍ഹത നേടിയത്. ഞായറാഴ്ച പുരുഷ ഫൈനല്‍ ദിനം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് അംഗനമാരുടെ കലാശപ്പോരാട്ടം.
ടോസ് നേടിയ കിവികള്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റിന് 143 റണ്‍സ് കരീബിയന്‍ സംഘം നേടി. ധീരമായി പൊരുതിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 48 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സുമടക്കം 61 റണ്‍സ് അടിച്ചെടുത്ത വിന്‍ഡീസിന്‍െറ ബ്രിട്ട്നി കൂപ്പറാണ് കളിയിലെ കേമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.