കശ്മീരികള്‍ക്ക് വീണ്ടും നന്ദി പറഞ്ഞ് അഫ്രീദി

മൊഹാലി: പാകിസ്താന്‍ -ആസ്ട്രേലിയ മത്സരശേഷം കശ്മീരികള്‍ക്ക് വീണ്ടും നന്ദി പറഞ്ഞ് പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. മത്സരത്തില്‍ പാകിസ്താന്‍ 27 റണ്‍സിന് പരാജയപ്പെട്ടശേഷമായിരുന്നു അഫ്രീദിയുടെ അഭിപ്രായ പ്രകടനം.

 ‘ഞങ്ങളെ പിന്തുണച്ചതിന് കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. പാകിസ്താനില്‍ നിന്നും കശ്മീരില്‍ നിന്നും വന്നവര്‍ക്കും എന്‍െറ നന്ദി. ഇന്ത്യയില്‍ മികച്ച സുരക്ഷ നല്‍കിയതിന് ബി.സി.സി.ഐക്കും നന്ദി പറയുന്നു’ -അഫ്രീദി പറഞ്ഞു.

നേരത്തെ ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരശേഷം കശ്മീരികളെ കുറിച്ച് പരാമര്‍ശിച്ചതിനെതിരെ ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അഫ്രീദിക്കെതിരെ രംഗത്തത്തെിയിരുന്നു. കശ്മീരില്‍ നിന്ന് നിരവധി ആരാധകര്‍ തങ്ങളെ പിന്തുണക്കാന്‍ എത്തിയിട്ടുണ്ടെന്നായിരുന്നു അഫ്രീദിയുടെ കമന്‍റ്. ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയമായി ശരിയല്ളെന്നും ഒരു കളിക്കാരന്‍ ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്നുമായിരുന്നു താക്കൂറിന്‍റ മുന്നറിയിപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.