Posted On
date_range Updated On
date_range പാകിസ്താനെതിരെ ആസ്ട്രേലിയക്ക് ബാറ്റിങ്
മൊഹാലി: ട്വൻറി20 ലോകകപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിൽ ആസ്ട്രേലിയക്ക് ബാറ്റിങ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൊഹാലിയിലാണ് മത്സരം.
ടൂർണമെൻറിൽ സെമിയിൽ എന്തെങ്കിലും സാധ്യത ലഭിക്കണമെങ്കിൽ പാകിസ്താന് ഇന്ന് ജയിച്ചേ തീരൂ. അതേസമയം, ഇന്ന് ജയിച്ചാൽ ഓസീസിന് നെറ്റ് റൺ റേറ്റ് ഭീതിയിൽ നിന്ന് രക്ഷപ്പെടാം.
മിച്ചൽ മാർഷിന് പകരം ആരോൺ ഫിഞ്ചിനെയും ജോൺ ഹേസ്റ്റിങ്സിന് പകരം ജോഷ് ഹെയ്സൽ വുഡിനെയും ഓസീസ് ടീമിൽ ഉൾപ്പെടുത്തി. മുഹമ്മദ് ഇർഫാനെ ബെഞ്ചിലിരുത്തി വഹാബ് റിയാസിനെ പാകിസ്താൻ ടീമിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.