പരിക്ക്​: ശ്രീലങ്കൻ ടീമിൽ നിന്ന്​ മലിംഗ പുറത്ത്​

മുംബൈ:​ ട്വൻറി20​ ലോകകപ്പ്​ ടീമിൽ നിന്ന്​  ശ്രീലങ്കൻ പേസ്​ ബൗളർ ലസിത്​ മലിംഗ പുറത്ത്​.  കാൽമുട്ടിലെ പരിക്കിൽ നിന്ന്​ പൂർണമായും മുക്​തമാകാത്തതിനെ തുടർന്നാണ്​ മലിംഗയെ ഒഴിവാക്കിയത്​.  15 അംഗ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട മലിംഗ സന്നാഹ മത്സരങ്ങൾ ഒഴിവാക്കി ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ പരിക്കുകാരണം വ്യാഴാഴ്​ച അഫ്​ഗാനെതിരെയുള്ള മത്സരത്തിൽ പ​െങ്കടുത്തിരുന്നില്ല. മലിംഗക്ക്​ പകരക്കാരനെ ഇന്ന്​ തെരഞ്ഞെടുക്കുമെന്ന്​ ശ്രീലങ്കൻ ക്രിക്കറ്റ്​ അധികൃതർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.