ട്വൻറി20 ലോകകപ്പ്: അഫ്ഗാനെതിരെ ലങ്കക്ക് 154 റൺസ് വിജയ ലക്ഷ്യം

കൊൽക്കത്ത: ട്വൻറി20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോർ. കരുത്തരായ ലങ്കക്കെതിരെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് അഫ്ഗാൻ അടിച്ചെടുത്തത്. അസ്ഗർ സ്റ്റാൻസികായ്‌ (47 പന്തിൽ 62) ആണ് അഫ്ഗാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. സമീഉല്ല ഷെൻവാരി (14 പന്തിൽ 31) നൂർ അലി സദ്റാൻ (20) എന്നിവരും അഫ്ഗാന് വേണ്ടി തിളങ്ങി. തിസാര പെരേര 33 റൺസ് വിട്ട് കൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. രംഗനെ ഹെറാത്ത് രണ്ടും എയ്ഞ്ചലോ മാത്യൂസ്, നുവാൻ കുലശേഖര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.