72 റൺസ് വിജയം; ഇന്ത്യൻ വനിതകൾ ജയത്തോടെ തുടങ്ങി

ബംഗളൂരു: ട്വന്‍റി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ് ബിയില്‍ അയല്‍ക്കാരായ ബംഗ്ളാദേശിനെ 72 റണ്‍സിനാണ് ഇന്ത്യന്‍ വീരാംഗനകള്‍ തകര്‍ത്തുവിട്ടത്. നിശ്ചിത 20 ഓവറില്‍ അഞ്ചിന് 163 റണ്‍സുയര്‍ത്തിയ ആതിഥേയര്‍ക്കെതിരെ ബംഗ്ളാദേശിന് അഞ്ച് വിക്കറ്റിന് 91 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ മിതാലി രാജും (35 പന്തില്‍ 42) വുമണ്‍ ഒഫ് ദ മാച്ച് ഹര്‍മന്‍പ്രീത് സിങ്ങും (29 പന്തില്‍ 40) ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ട്വന്‍റി20യില്‍ ഇന്ത്യയുടെ മികച്ച സ്കോറാണിത്. ഓപണര്‍ വി.ആര്‍. വനിതക്കൊപ്പം (38) മിതാലി ആദ്യവിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വേദ കൃഷ്ണമൂര്‍ത്തി 36 റണ്‍സുമായി പുറത്താവാതെ നിന്നു. പുറത്താകാതെ 27 റണ്‍സെടുത്ത നിഗാര്‍ സുല്‍ത്താനയാണ് ബംഗ്ളാനിരയിലെ ടോപ്സ്കോറര്‍. ഇന്ത്യയുടെ അനുജ പാട്ടീലും പൂനം യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT