Posted On
date_range Updated On
date_range ട്വന്റി20 സന്നാഹം: ആസ്ട്രേലിയക്കെതിരെ വെസ്റ്റിന്‍ഡീസിന് ജയം
കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ വെസ്റ്റിന്‍ഡീസിന് മൂന്നു വിക്കറ്റ് ജയം. ഓസീസ് ഓപണിങ് പേസ് ബൗളര്‍ ജോഷ് ഹാസ്ല്‍വുഡ് ഹാട്രിക് വിക്കറ്റ് നേട്ടവുമായി തിളങ്ങിയിട്ടും നായകന് ഡാരന്‍ സമ്മിയുടെ (50 നോട്ടൗട്ട്) മികവില്‍ ബാറ്റുവീശിയ വിന്‍ഡീസിനെ തളക്കാന്‍ കങ്കാരുപ്പടക്ക് കഴിഞ്ഞില്ല. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ഷെയ്ന് വാട്സന്‍െറ (60) മികവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍, ഒരു പന്തും മൂന്നു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിന്‍ഡീസിന്‍െറ ജയം. സ്റ്റീവന്‍ സ്മിത്ത് (36), ആരോണ്‍ ഫിഞ്ച് (33) എന്നിവരാണ് ഓസീസിന്‍െറ ടോപ് സ്കോറര്‍മാര്‍. വിന്‍ഡീസിനെ സമ്മിക്കൊപ്പം ബ്രാത്വൈറ്റും (33) ആന്ദ്രെ റസലും (29) വിജയത്തിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.