Posted On
date_range Updated On
date_range പാകിസ്താന് ഇന്ന് നിര്‍ണായക പോരാട്ടം
മിര്‍പുര്‍: ഗ്രൂപ് ഘട്ടത്തില്‍ നിര്‍ണായക മത്സരത്തില്‍ പാകിസ്താന്‍ ആതിഥേയരായ ബംഗ്ളാദേശിനെതിരെ ഇന്നിറങ്ങും. ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പാകിസ്താന് ഫൈനല്‍ പ്രവേശത്തിന് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു പോയന്‍റാണ് പാകിസ്താന്‍െറ സമ്പാദ്യം. മൂന്ന് കളികളില്‍നിന്ന് രണ്ടു ജയത്തോടെ നാലു പോയന്‍റാണ് ബംഗ്ളാദേശിനുള്ളത്.
പാകിസ്താനാകട്ടെ, ഇനി നേരിടാനുള്ളത് ശ്രീലങ്കയെയാണ്. ഓപണര്‍ തമീം ഇഖ്ബാല്‍ തിരിച്ചത്തെുന്നത് ബംഗ്ളാദേശിന് ഗുണംചെയ്യും. പേസര്‍ മുസ്തഫിസുര്‍ പരിക്കു കാരണം കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പാക് ബാറ്റിങ് നിര യു.എ.ഇക്കെതിരെ ഫോമിലേക്കുയര്‍ന്നത് പാക് ക്യാമ്പിന് ആശ്വാസം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.