Posted On
date_range Updated On
date_range ഈഡനിലും ഡേനൈറ്റ് ടെസ്റ്റ് വരുന്നു
കൊല്‍ക്കത്ത: ഇന്ത്യയിലും ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് നടത്തുന്നതിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ പരീക്ഷണ വേദിയാകുന്നു.
കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രാദേശിക സൂപ്പര്‍ ലീഗ് പോരാട്ടത്തിന്‍െറ ഫൈനലാണ് പരീക്ഷണാര്‍ഥം ഡേനൈറ്റ് മത്സരമാക്കുന്നതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി പറഞ്ഞു. 17 മുതല്‍ 20 വരെ നടക്കുന്ന മത്സരത്തില്‍ പിങ്ക് നിറത്തിലുള്ള ബോളായിരിക്കും ഉപയോഗിക്കുക.ആസ്ട്രേലിയയില്‍ നടന്ന ഡേനൈറ്റ് ടെസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയും തയാറാകണമെന്നും ഗാംഗുലി പറഞ്ഞു. സൂപ്പര്‍ ലീഗ് ഫൈനല്‍ ഒരു പരീക്ഷണമാണ്. ഇത് പുതിയൊരു അനുഭവമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.