ഇസ്ലാമാബാദ്: പാകിസ്താന്‍െറ മുന്‍ ക്രിക്കറ്റ് നായകന്‍ ഇംറാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ ലളിതമായ ചടങ്ങില്‍ 63കാരനായ ഇംറാന്‍െറ മൂന്നാം വിവാഹം കഴിഞ്ഞതായി ദുനിയ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇംറാന്‍ ‘ഹാട്രിക്’ തികച്ചെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുമ്പ് രണ്ടു വിവാഹവും മോചനത്തില്‍ കലാശിച്ചിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മനേക കുടുംബത്തില്‍ പെട്ടതാണ് വധുവെന്നും മറിയമെന്നാണ് പേരെന്നും ചില ചാനലുകളില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇംറാന്‍ ഖാന്‍െറ രാഷ്ട്രീയ പാര്‍ട്ടിയായ തഹ്രീകെ ഇന്‍സാഫ് നേതൃത്വം വിവാഹ വാര്‍ത്ത നിരാകരിച്ചിട്ടുണ്ട്. ജമൈമ ഗോള്‍ഡ്സ്മിത്ത്, റെഹാം ഖാന്‍ എന്നിവരായിരുന്നു ഇംറാന്‍െറ ആദ്യ ഭാര്യമാര്‍. ഫുട്ബാള്‍ ഇതിഹാസം പെലെ കഴിഞ്ഞ ദിവസം മൂന്നാമതും വിവാഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.