കൊച്ചി: കോടതി കുറ്റമുക്തനാക്കിയ ശ്രീശാന്തിന്‍െറ ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യം ബി.സി.സി.ഐ അംഗീകരിച്ചില്ളെന്ന് വൈസ് പ്രസിഡന്‍റും കേരള ക്രിക്കറ്റ് അസോസിസേയഷന്‍ പ്രസിഡന്‍റുമായ ടി.സി. മാത്യു. ബി.സി.സി.ഐയുടെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീശാന്തിന്‍െറ വിലക്ക് നീക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം നീക്കേണ്ടതില്ളെന്ന മറുപടിയാണ് പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ നല്‍കിയതെന്ന് ടി.സി. മാത്യു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീശാന്തിന്‍െറ കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമ്മര്‍ദം തുടരും.
കെ.സി.എയുടെ സംരക്ഷണയിലുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അണ്ടര്‍ 17 ലോക കപ്പ് ഫുട്ബാളിനായി വിട്ടുകൊടുത്തതിനാല്‍ അടുത്ത രണ്ടുവര്‍ഷം കേരളത്തിന് അനുവദിക്കുന്ന രാജ്യാന്തര മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
കളിക്കാരുടെ രജിസ്ട്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തും. ഇതിന്‍െറ ഭാഗമായി തമിഴ്നാട്, കര്‍ണാടക സംസ്ഥനങ്ങളില്‍ ലീഗ് കളിക്കുന്നതിന് കളിക്കാര്‍ക്ക് അനുവാദം നല്‍കും. 22ന് നടക്കുന്ന പരിശീലന മത്സരത്തിനു ശേഷം കേരള രഞ്ജി ട്രോഫി ടീമിന്‍െറ പരിശീലനം കര്‍ണാടകയില്‍ ആരംഭിക്കും. ഇത്തവണയും പി. ബാലചന്ദ്രനായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. ബൗളിങ്ങിനും ബാറ്റിങ്ങിനും പ്രത്യേക പരിശീലകരെയും കൊണ്ടുവരും. മുംബൈയുടെ മലയാളിയായ മുന്‍ ഫാസറ്റ് ബൗളര്‍ എബി കുരുവിള, ബാറ്റിങ്ങില്‍ അമോല്‍ മജുംദാര്‍, ലെഗ് സ്പിന്നര്‍ നരേന്ദ്ര ഹിര്‍വാനി എന്നിവര്‍ സഹായികളായി എത്തുമെന്നും ടി.സി. മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.