Posted On
date_range Updated On
date_range പ്ളങ്കറ്റിന് പരിക്ക്; സ്റ്റുവര്‍ട്ട് ബ്രോഡ് ഏകദിന ടീമില്‍
ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ളണ്ട് ടീമില്‍ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ലിയാം പ്ളങ്കറ്റിനു പകരക്കാരനായാണ് ബ്രോഡിന് ഇടംനല്‍കിയത്. ടെസ്റ്റിലെ മിന്നുന്ന പ്രകടനവുമായി ബ്രോഡ് കഴിഞ്ഞ ദിവസം റാങ്കിങ്ങില്‍ ഒന്നാമതത്തെിയിരുന്നു. ഇംഗ്ളണ്ടിന്‍െറ ടെസ്റ്റ് പരമ്പര നേട്ടത്തിലും ബ്രോഡ് നിര്‍ണായക സാന്നിധ്യമായി.
കഴിഞ്ഞ ലോകകപ്പിനുശേഷം ഇതാദ്യമായാണ് നോട്ടിങ്ഹാം പേസ് ബൗളര്‍ ഏകദിന ടീമിലത്തെുന്നത്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര അടുത്തമാസം ആരംഭിക്കും.
അതേസമയം, ട്വന്‍റി20 ടീമില്‍ പ്ളങ്കറ്റ് തിരിച്ചത്തെിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.