Posted On
date_range Updated On
date_range ടെസ്റ്റ് റാങ്കിങ്: അശ്വിനെ പിന്തള്ളി ബ്രോഡ് ഒന്നാമത്
ദുബൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ളീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ് ഒന്നാമത്. ഇന്ത്യയുടെ ആര്‍. അശ്വിനെ പിന്തള്ളിയാണ് ബ്രോഡ് ഒന്നാമനായത്. സ്റ്റീവ് ഹാര്‍മിസണുശേഷം റാങ്കിങ്ങില്‍ ഒന്നാമതത്തെുന്ന ആദ്യ ഇംഗ്ളണ്ട് താരമാണ് ബ്രോഡ്. മൂന്ന് മത്സരങ്ങളില്‍നിന്ന് 15 വിക്കറ്റായിരുന്നു ബ്രോഡ് നേടിയത്. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. അജിന്‍ക്യ രഹാനെ 10ാം സ്ഥാനം നിലനിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.