Posted On
date_range Updated On
date_range ഓസീസില്‍ എന്നും രോ‘ഹിറ്റ്’
എതിരാളി ആസ്ട്രേലിയയാണെങ്കില്‍ രോഹിതിന് വീര്യം കൂടും. സംശയമുള്ളവര്‍ രോഹിത് ശര്‍മയുടെ റെക്കോഡ് ബുക് പരിശോധിച്ചാല്‍ മതി. 145 ഏകദിന മത്സരങ്ങളില്‍നിന്ന് ഇതുവരെ നേടിയ 10 സെഞ്ച്വറികളില്‍ അഞ്ചും മഞ്ഞക്കുപ്പായക്കാരോടാണ്. അതും ഒരു ഡബ്ള്‍ സെഞ്ച്വറിയുള്‍പ്പടെ. മുമ്പ് ഈ സ്ഥാനം വി.വി.എസ് ലക്ഷ്മണ്‍ എന്ന ക്ളാസിക് ബാറ്റ്സ്മാനായിരുന്നു. പല ടെസ്റ്റുകളിലും ഇന്ത്യക്കും ഓസീസിനും ഇടയിലുള്ള വ്യത്യാസം ലക്ഷ്മണിലേക്ക് ചുരുങ്ങി. ഓസീസിനെതിരെ ഏകദിന മത്സരങ്ങളില്‍ ഒമ്പത് സെഞ്ച്വറികള്‍ നേടിയ സചിന്‍ ടെണ്ടുല്‍കറാണ് മുന്നില്‍.
സചിന് ഈ നേട്ടത്തിന് 70 മത്സരങ്ങള്‍ കളിച്ചെങ്കിലും വെറും 20 മത്സരങ്ങളില്‍നിന്ന് രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടി. സചിനും ലാറക്കും ശേഷം ഓസീസിനെതിരെ 1000 റണ്‍സ് നേടുന്ന താരമായും രോഹിത് മാറി.
രോഹിത് ശര്‍മയുടെ ഓസീസിനെ എതിരെയുള്ള അഞ്ച് സെഞ്ച്വറികള്‍
- 141* ജയ്പുര്‍ 2013: ജോര്‍ജ് ബെയ്ലി നയിച്ച ആസ്ട്രേലിയ ഇന്ത്യക്കു മുന്നില്‍ അന്ന് ഉയര്‍ത്തിയത് 359 എന്ന കൂറ്റന്‍ സ്കോര്‍. തോല്‍വിയുറപ്പിച്ച മത്സരം അന്ന് കൈപ്പിടിയിലൊതുക്കിയത് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് സംഘം. 100 റണ്‍സുമായി വിരാട് കോഹ്ലിയും കൂട്ടുനിന്നു.
- 209 ബംഗളൂരു 2013: ഇതേ പരമ്പരയിലെ മറ്റൊരു മത്സരം. രോഹിതിന്‍െറ ആദ്യത്തെ ഡബ്ള്‍ സെഞ്ച്വറി. 16 സിക്സറുകളുമായി ഒരു മത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും. ഇന്ത്യ 57 റണ്‍സിന് ജയിച്ചു.
- 138 മെല്‍ബണ്‍ 2015: ഓസീസ് മണ്ണിലെ രോഹിതിന്‍െറ കന്നി സെഞ്ച്വറി. ഇന്ത്യ നാല് വിക്കറ്റിന് തോറ്റു.
- 171* വാക്ക 2016: ആസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ സ്കോര്‍. മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് തോറ്റു.
- 124 ബ്രിസ്ബേന്‍ 2016: പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യക്ക് ഏഴു വിക്കറ്റ് തോല്‍വി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.