Posted On
date_range Updated On
date_range ഐ.പി.എല്‍: സ്റ്റീഫന്‍ ഫ്ലെമിങ് പുണെ കോച്ച്
പുണെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസിയായ പുണെയെ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ് പരിശീലിപ്പിക്കും. സസ്പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍കിങ്സിന്‍െറ പരിശീലക വേഷത്തില്‍നിന്നാണ് ഫ്ളെമിങ് പുണെയിലത്തെുന്നത്. ചെന്നൈയുടെ താരങ്ങളായ എം.എസ്. ധോണി, ആര്‍. അശ്വിന്‍, ഫാഫ് ഡുപ്ളെസിസ് എന്നിവരും പുണെ ടീമിലത്തെിയിട്ടുണ്ട്. അജിന്‍ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത് എന്നിവരെയും ടീം സ്വന്തമാക്കി. ഫ്ളെമിങ്ങിനുകീഴില്‍ 2010, 2011 ഐ.പി.എല്ലും 2010 ചാമ്പ്യന്‍സ് ലീഗും ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കിയിരുന്നു.കളിക്കാരനും കോച്ചുമായി പേരെടുത്ത മുന്‍ കിവീസ് താരത്തിന്‍െറ സാന്നിധ്യം മുതല്‍ക്കൂട്ടാവുമെന്ന് പുണെ ഉടമ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.