ദേവ്ധര്‍ ട്രോഫി: സചിന്‍ ബേബി  ഇന്ത്യ ‘ബി’ ടീമില്‍

ന്യൂഡല്‍ഹി: ദേവ്ധര്‍ ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യ ‘ബി’ ടീമില്‍ കേരള ക്യാപ്റ്റന്‍ സചിന്‍ ബേബി ഇടംനേടി. ഉന്മുക്ത് ചന്ദ് നയിക്കുന്ന ടീമിലാണ് സചിന് സ്ഥാനം. ഇന്ത്യ ‘എ’ ടീമിനെ അമ്പാട്ടി റായുഡു നയിക്കും. 
എ ടീമില്‍ മുരളി വിജയ്, നമന്‍ ഓജ, അമിത് മിശ്ര, ശ്രീനാഥ് അരവിന്ദ്, വരുണ്‍ ആരോണ്‍ തുടങ്ങിയവരുണ്ട്. മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ പ്രമുഖര്‍ സചിന്‍ ബേബിക്കൊപ്പം ‘ബി’ ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫി നേടുന്ന ടീമും ഇന്ത്യ എ, ബി ടീമുകളും ജനുവരി 24 മുതല്‍ 28 വരെ നടക്കുന്ന ദേവ്ധര്‍ ട്രോഫിയില്‍ മത്സരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.