Posted On
date_range Updated On
date_range ട്വന്‍റി20 ലോകകപ്പിന് ശേഷം വിരമിക്കാന്‍ സാധ്യത -മലിംഗ
മിര്‍പുര്‍: ട്വന്‍റി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് താന്‍ വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റനും പേസ് ബൗളറുമായ ലസിത് മലിംഗ. കാല്‍മുട്ടിലെ പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനാകാന്‍ കഴിയാത്തതാണ് കളിനിര്‍ത്താനുള്ള ആലോചനക്കുപിന്നില്‍. യു.എ.ഇക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മലിംഗ വിരമിക്കല്‍ സൂചന നല്‍കിയത്. പരിക്കിന്‍െറ നിലവിലെ സ്ഥിതിയില്‍നിന്ന് പൂര്‍ണ മോചനംനേടാന്‍ രണ്ടുവര്‍ഷമെങ്കിലും എടുക്കുമെന്ന് താരം വിശദീകരിച്ചു. അങ്ങനെ ഇടവേളയെടുത്താല്‍ 33കാരനായ മലിംഗയുടെ കരിയറിന് സ്വാഭാവികമായും അവസാനമാകും. കിരീടം നിലനിര്‍ത്താന്‍ തന്നെ ലങ്കക്ക് ആവശ്യമുള്ളതുകൊണ്ടുതന്നെ ലോകകപ്പില്‍ വേദനസഹിച്ചും കളിക്കാന്‍ ഒരുക്കമാണെന്നും മലിംഗ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.