Posted On
date_range Updated On
date_range 41ാം രഞ്ജി കിരീടംതേടി മുംബൈ ഇന്നിറങ്ങുന്നു
പുണെ: ആഭ്യന്തരക്രിക്കറ്റിലെ അഭിമാനകിരീടം ചൂടാന്‍ മുംബൈയും സൗരാഷ്ട്രയും ഇന്ന് നേര്‍ക്കുനേര്‍. 41ാം രഞ്ജി ട്രോഫി മുംബൈ ലക്ഷ്യമിടുമ്പോള്‍ 2013ലെ ഫൈനല്‍ തോല്‍വിക്ക് പകരംവീട്ടലാണ് സൗരാഷ്ട്രയുടെ ഉദ്ദേശ്യം. നാലുവര്‍ഷത്തിനിടയിലെ രണ്ടാം രഞ്ജി ഫൈനലില്‍ മാറ്റുരക്കുമ്പോള്‍ ഇത്തവണ ഇരുടീമുകളും തുല്യശക്തരാണ്. 2013ല്‍ സചിന്‍ ടെണ്ടുല്‍കര്‍, വസീം ജാഫര്‍, അജിത് അഗാര്‍കര്‍ എന്നീ വന്‍പേരുകളുമായി കളിച്ച മുംബൈ മൂന്നുദിവസം കൊണ്ട് സൗരാഷ്ട്രയെ കീഴടക്കി തങ്ങളുടെ 40ാം കിരീടം സ്വന്തമാക്കുകയായിരുന്നു. മുംബൈ തന്നെയാണ് ഇത്തവണയും ഫേവറിറ്റുകളെങ്കിലും ജേതാക്കളാകാനുള്ള കരുത്ത് സൗരാഷ്ട്ര നിരയിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.