Posted On
date_range Updated On
date_range ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി20 ഇന്ന്
റാഞ്ചി: നായകന്‍ ധോണിയുടെ നാട്ടില്‍ ഇന്ത്യ വെള്ളിയാഴ്ച ശ്രീലങ്കയെ നേരിടും. ആദ്യ ട്വന്‍റി20യില്‍ ലങ്കയോട് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്നത്തെ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്.ആസ്ട്രേലിയയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയതിന്‍െറ ആത്മവിശ്വാസത്തില്‍ സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു.
ട്വന്‍റി20 ലോകകപ്പിന്‍െറ സന്നാഹ മത്സരമായി കണക്കാക്കുന്നതിനാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. അതേസമയം, പുതുമുഖ താരങ്ങള്‍ മികവുറ്റ പ്രകടനം കാഴ്ചവെക്കുന്നത് ശ്രീലങ്കന്‍ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.