വിടവാങ്ങി മക്കലം; ജയവും പരമ്പരയും ന്യുസിലാന്‍ഡിന്

ഹാമില്‍ട്ടണ്‍: ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ വിടവാങ്ങലിലൂടെ ശ്രദ്ധേയമായ അവസാന ഏകദിന മത്സരത്തില്‍ ആസ്ട്രേലിയയെ 55 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് 2-1ന് പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ ഒൗട്ടായി. ക്യാപ്റ്റന്‍ മക്കല്ലം 39 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 59 റണ്‍സും ഗ്രാന്‍റ് എലിയട്ട് 50 റണ്‍സും നേടി ഇന്നിങ്സ് ഭദ്രമാക്കി. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയെ 43.4 ഓവറില്‍ 191 റണ്‍സിന് ന്യൂസിലന്‍ഡ് ചുരുട്ടിക്കെട്ടി വിജയവും പരമ്പരയും സ്വന്തമാക്കി. 41 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് മാത്രമാണ് ചെറുത്തുനിന്നത്. മാറ്റ് ഹെന്‍ട്രി മൂന്നു വിക്കറ്റുകള്‍ പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയെ 43.4 ഓവറില്‍ 191 റണ്‍സിന് ന്യുസിലാന്‍ഡ് ചുരുട്ടിക്കെട്ടി വിജയവും പരമ്പരയും സ്വന്തമാക്കി. 41 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് മാത്രമാണ് ചെറുത്തുനിന്നത്. മാറ്റ് ഹെന്‍ട്രി മൂന്നു വിക്കറ്റുകള്‍ പിഴുതു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.