Posted On
date_range Updated On
date_range വരുൺ ആരോണിന് കല്യാണം
ജംഷഡ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ആരോൺ വിവാഹിതനായി. ബാല്യകാല കൂട്ടുകാരി രാഗിണിയാണ് വധു. ലയോള സ്കൂളിലെ മുൻ വിദ്യാർത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച ജംഷഡ്പൂർ കോടതിയിൽ വെച്ച് ഇരുവരും നിയമപരമായി വിവാഹിതരായി. കല്യാണവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക നടപടിക്രമങ്ങൾ ഇരുവരും പൂർത്തിയാക്കി. കോടതിയിൽ ഇവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച ക്രിസ്ത്യൻ പള്ളിയിൽ വെച്ച് ആചാരപ്രകാരം ഇന്ത്യൻ പേസറുടെ വിവാഹം നടക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഹർഭജൻ സിങ്, രോഹിത് ശർമ്മ, സുരേഷ് റെയ്ന എന്നിവരുടെ വിവാഹം അടുത്തിടെ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.