Posted On
date_range Updated On
date_range ഐ.സി.സി റാങ്കിങ്: അശ്വിന് മൂന്നാമത്
ദുബൈ: ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ബൗളര്‍ ആര്. അശ്വിന് രണ്ടില്‍നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ മികച്ചപ്രകടനമാണ് സ്റ്റെയ്നിനെ മുന്നിലത്തെിച്ചത്. ഇംഗ്ളണ്ടിന്‍െറ ജെയിംസ് ആന്‍ഡേഴ്സനാണ് രണ്ടാമത്. രവീന്ദ്ര ജദേജ എട്ടാമതും ഇശാന്ത് ശര്‍മ 20ാം സ്ഥാനത്തുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ അശ്വിനാണ് ഒന്നാമന്.
ബാറ്റിങ്ങില്‍ ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്താണ് തലപ്പത്ത്. ഇംഗ്ളണ്ടിന്‍െറ ജോ റൂട്ട് രണ്ടാമതും ന്യൂസിലന്‍ഡിന്‍െറ കെയ്ന്‍ വില്യംസണ് മൂന്നാമതുമാണ്. അജിന്‍ക്യ രഹാനെ എട്ടാം സ്ഥാനത്ത് തുടരും. ടീമുകളില്‍ പാകിസ്താന് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുകയാണ്. ന്യൂസിലന്‍ഡിനെതിരെ പരമ്പര ജയിച്ച ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തേക്ക് കയറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.