Posted On
date_range Updated On
date_range ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് സെവാഗിന്‍െറ ഉരുളക്കുപ്പേരി
ന്യൂഡല്‍ഹി: ഒളിമ്പിക്സിലെ രണ്ട് മെഡല്‍നേട്ടത്തിന് ഇന്ത്യയില്‍ നടക്കുന്ന വിപുലമായ ആഘോഷങ്ങളെ ട്വിറ്ററില്‍ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്‍െറ ഉരുളക്കുപ്പേരി. ‘120 കോടി ജനതയുള്ള രാജ്യം രണ്ട് തോറ്റ മെഡലുകള്‍ ആഘോഷമാക്കുകയാണ്. എന്തൊരു വല്ലായ്മയാണിത്?- മോര്‍ഗന്‍െറ ട്വീറ്റ് ഇതായിരുന്നു. മോര്‍ഗന്‍െറ ‘യോര്‍ക്കര്‍’ സെവാഗ് ‘സിക്സര്‍’ പറത്തി. ‘ഞങ്ങള്‍ ചെറിയ സന്തോഷം പോലും പരിപോഷിപ്പിക്കുന്നവരാണ്. പക്ഷേ, ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ളണ്ട് ലോകകപ്പ് ജയിക്കാഞ്ഞിട്ടും അതില്‍ കളിക്കുന്നതും വല്ലായ്മ തന്നെ’- വീരു ട്വിറ്ററില്‍ കുറിച്ചു. പിന്നീട് ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഇത് റീട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.