Posted On
date_range Updated On
date_range ദുലീപ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യ റെഡിന് ലീഡ്
നോയിഡ: പിങ്ക് പന്തില്‍ തുടങ്ങിയ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ റെഡിന് ഒന്നാം ഇന്നിങ്സ് ലീഡ്. യുവരാജ് സിങ് നായകനായ ഇന്ത്യ റെഡ് ആദ്യം ബാറ്റുചെയ്ത് 161 റണ്‍സില്‍ പുറത്തായപ്പോള്‍ സുരേഷ് റെയ്നയുടെ ഇന്ത്യ ഗ്രീന്‍ 151ന് പുറത്തായി. 10 റണ്‍സ് ലീഡുമായി റെഡ് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ദിവസം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ അഭിനവ് മുകുന്ദ് (150) ക്രീസിലുണ്ട്. സുദീപ് ചാറ്റര്‍ജി (114), ശ്രീകാര്‍ ഭരത് (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.