Posted On
date_range Updated On
date_range ദുലീപ് ട്രോഫി: രോഹനും മോനിഷും ടീമില്‍
മുംബൈ: മലയാളി താരങ്ങളായ രോഹന് പ്രേമും കെ. മോനിഷും ദുലീപ് ട്രോഫി ക്രിക്കറ്റിനുള്ള ടീമുകളില്‍. സുരേഷ് റെയ്ന നയിക്കുന്ന ഇന്ത്യ ഗ്രീന്‍ ടീമിലാണ് രോഹന്. ഗൗതം ഗംഭീര്‍ ക്യാപ്റ്റനായ ഇന്ത്യ ബ്ളൂ ടീമിലാണ് മോനിഷ് ഇടംപിടിച്ചത്. ഇന്ത്യ റെഡ് ടീമിനെ യുവരാജ് സിങ് നയിക്കും. ഈ മാസം 23ന് തുടങ്ങുന്ന ദുലീപ് ട്രോഫി മത്സരങ്ങള്‍ യു.പി നോയ്ഡയിലെ ഗ്രേറ്റര്‍ നോയ്ഡ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായാണ് നടക്കുക. ഇതാദ്യമായി പിങ്ക് പന്താണ് ഉപയോഗിക്കുക. റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തില്‍ ചതുര്‍ദിന മത്സരമാണിത്. ഫൈനല്‍ അഞ്ചു ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.