Posted On
date_range Updated On
date_range അടുത്ത ലക്ഷ്യം ഒളിമ്പിക് മെഡല്‍ -ദീപ കര്‍മാകര്‍
റിയോ ഡി ജനീറോ: ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്യോഗ്യത നേടിയ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക്സ് താരമായി മാറിയ ദീപ കര്‍മാകറിന് ഇനി ലക്ഷ്യം റിയോ ഡി ജനീറോയില്‍ ഒരു ഒളിമ്പിക്സ് മെഡല്‍. ഒളിമ്പിക്സ് വേദിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ വലിയ കടമ്പ കടന്ന ദീപ അടുത്ത ലക്ഷ്യത്തിലേക്കുള്ള കഠിനശ്രമത്തിലാണ് താനെന്നും വ്യക്തമാക്കുന്നു. ഇന്റര്‍നാഷനല്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍െറ ഫേസ്ബുക് പേജിലായിരുന്നു ഒളിമ്പിക്സ് മെഡല്‍ മോഹം പങ്കുവെച്ചത്. അതിനിടെ, ഒളിമ്പിക്സ് യോഗ്യത നേടിയ ദീപക്ക് അഭിനന്ദനവും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തത്തെി. രാജ്യത്തിന്‍െറ അഭിമാനമായ 22കാരിക്ക് മികച്ച പരിശീലനത്തിനുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.