പാക് ടീമിനെ മികച്ചതാക്കാൻ മാന്ത്രിക വടിയില്ല  –ഇന്‍സിമാം

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീമിനെ മികച്ച ടീമാക്കി മാറ്റാന്‍ തന്‍െറ കൈയില്‍ മാന്ത്രിക വടിയില്ളെന്ന് ചീഫ് സെലക്ടറും മുന്‍ താരവുമായ ഇന്‍സിമാമുല്‍ ഹഖ്. ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക് ക്രിക്കറ്റ് ടീമിനെ ശക്തമായ ടീമാക്കി മാറ്റാന്‍ ചിലകാര്യങ്ങള്‍ ചെയ്യണം. ടീമിന് ആരാധകരുടെ പിന്തുണ ആവശ്യമാണെന്നും ഇന്‍സിമാം പറഞ്ഞു.  ഇംഗ്ളണ്ട് പര്യടനത്തിനായി സന്തുലിത ടീമിനെ ഒരുക്കാനാണ് തന്‍െറ ശ്രമം. പുതിയ സെലക്ഷന്‍ കമ്മിറ്റിക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇന്‍സിമാം വ്യക്തമാക്കി. ഇന്‍സിമാമിനെ കൂടാതെ മുന്‍ താരങ്ങളായ തൗസീഫ് അഹ്മദ്, വജാഹത്തുല്ല വസ്തി, വസീം ഹൈദര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. 

ഇന്‍സിമാം മുഖ്യ സെലക്ടര്‍ സ്ഥാനമേറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ആദ്യമായാണ് ഇന്‍സിമാം പി.സി.ബിയുടെ ഒൗദ്യോഗിക സ്ഥാനമേറ്റെടുക്കുന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനം രാജിവെച്ചാണ് ഇന്‍സിമാം പുതിയ സ്ഥാനമേറ്റെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.