ഇന്‍സിമാം അഫ്ഗാന്‍ പരിശീലക സ്ഥാനമൊഴിഞ്ഞു

കറാച്ചി: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്‍െറ പരിശീലക സ്ഥാനം ഇന്‍സിമാമുല്‍ ഹഖ് രാജിവെച്ചു. പാകിസ്താന്‍ ദേശീയ ടീമിന്‍െറ മുഖ്യ സെലക്ടര്‍ സ്ഥാനം സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഈ രാജി. തിങ്കളാഴ്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. കരാര്‍ കാലാവധി അവസാനിക്കാന്‍ ആറു മാസം കൂടി ബാക്കിനില്‍ക്കെയാണ് മുന്‍ പാക് ക്യാപ്റ്റാന്‍ അഫ്ഗാനില്‍ നിന്ന് മടങ്ങുന്നത്. ഇന്‍സിമാമുല്‍ ഹഖിന്‍െറ കീഴില്‍ അഫ്ഗാനിസ്താന്‍ ട്വന്‍റി20 ലോകകപ്പിന്‍െറ സൂപ്പര്‍ ടെന്നില്‍ പ്രവേശിച്ചിരുന്നു. അതേസമയം, അഫ്ഗാനിസ്താന്‍െറ പരിശീലക സ്ഥാനം വഹിച്ചതിന് ബോര്‍ഡ് അദ്ദേഹത്തിന് മാസശമ്പളം 12 ലക്ഷം നല്‍കിയിരുന്നു. എന്നാല്‍, എട്ടു ലക്ഷം മാത്രമായിരിക്കും പാകിസ്താന്‍ മുഖ്യ സെലക്ടര്‍ക്ക് നല്‍കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.