Posted On
date_range Updated On
date_range വിഷ്ണു വിനോദിന് സെഞ്ച്വറി; ദക്ഷിണമേഖലക്ക് മികച്ച തുടക്കം
പെരിന്തല്‍മണ്ണ: അന്തര്‍ മേഖല ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മധ്യമേഖലക്കെതിരെ ദക്ഷിണമേഖലക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണമേഖല 62.3 ഓവറില്‍ 351 റണ്‍സിന് എല്ലാവരും പുറത്തായി. ദക്ഷിണമേഖലക്ക് വേണ്ടി വിഷ്ണു വിനോദ് (109) സെഞ്ചുറിയും ഹരികൃഷ്ണന്‍ 74ഉം അഭയ് ജോതിന്‍ 63ഉം ബാലു ബാബു 55ഉം റണ്‍സ് നേടി.
മധ്യമേഖലക്ക് വേണ്ടി അരുണ്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും വിഷ്ണു വിശ്വം 86 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും നേടി.തുടര്‍ന്ന് ഇന്നിങ്സ് ആരംഭിച്ച മധ്യമേഖലക്ക് കളി നിര്‍ത്തുമ്പോള്‍ 24.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടാനായത്. മധ്യമേഖലക്ക് വേണ്ടി അന്‍ജുല്‍ 34 റണ്‍സും അരുണ്‍ 24 റണ്‍സും നേടി. ദക്ഷിണ മേഖലയുടെ ബിനു മാത്യു 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.