Posted On
date_range Updated On
date_range സ്പിന്നര്‍ നോബാള്‍ വഴങ്ങുന്നത് അംഗീകരിക്കാനാവില്ല –ഗവാസ്കര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിനെ വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗവാസ്കര്‍ രംഗത്ത്. ഒരു സ്പിന്നര്‍ ഓവര്‍ സ്റ്റെപ് നോബാള്‍ വഴങ്ങുന്നത് അംഗീകരിക്കാനാവില്ളെന്നായിരുന്നു ഗവാസ്കറിന്‍െറ പ്രസ്താവന. ഒരു സ്പിന്നറില്നിന്ന് ആരും നോബാള്‍ പ്രതീക്ഷിക്കില്ല. യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയാനുള്ള ശ്രമത്തില്‍ പേസ് ബൗളര്‍ക്ക് അബദ്ധം സംഭവിക്കുന്നത് സ്വാഭാവികം. സ്പിന്നര്‍മാര്‍ നെറ്റ്സില്‍ നന്നായി പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് വിന്‍ഡീസ് തെളിയിച്ചെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.