ന്യൂഡല്‍ഹി: പ്രത്യക്ഷ ശത്രുവായ എന്‍. ശ്രീനിവാസന് കൈാടുത്ത് ശരദ്പവാറും രാജീവ് ശുക്ളയെ ഇറക്കിക്കളിക്കാന്‍ അനുരാഗ് താക്കൂറും അമിതാഭ് ചൗധരിയെ ഉയര്‍ത്തിക്കാട്ടി കിഴക്കന്‍ മേഖലയും സജീവമാകുമ്പോള്‍ ബി.സി.സി.ഐ പ്രസിഡന്‍റ് പദവിക്കായുള്ള ചരടുവലികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അധികാരരംഗത്തെ ചൂടുപിടിപ്പിക്കുന്നു.
ബുധനാഴ്ച അര്‍ധരാത്രി നാഗ്പൂരില്‍ നടന്ന കൂടിക്കാഴ്ചയിലൂടെയാണ് ശരദ്പവാറും എന്‍. ശ്രീനിവാസനും കൈകോര്‍ത്തുനീങ്ങാനുള്ള ‘അദ്ഭുത’ തീരുമാനത്തില്‍ എത്തിയത്. മുന്‍ പ്രസിഡന്‍റുമാരുടെ ഈ ഒത്തുചേരല്‍ പുതിയൊരു ‘ട്വിസ്റ്റാണ്’ എതിരാളികള്‍ക്ക് സമ്മാനിച്ചത്.
അനുരാഗ് താക്കൂര്‍, ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളക്കായി കളമൊരുക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവവികാസം വന്നത്തെിയത്.
അതേസമയം, ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്‍െറ(കാബ്) തലപ്പത്തേക്ക് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയത്തെി. അസോസിയേഷന്‍ അംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സൗരവിനെ അസോസിയേഷന്‍ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. സൗരവ് വെള്ളിയാഴ്ച സ്ഥാനമേറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.