കറാച്ചി: ഡിസംബറില്‍ യു.എ.ഇയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദ്വിരാഷ്ട്ര പരമ്പര കളിക്കണമെന്നാവശ്യപ്പെട്ട് ഇനി ഇന്ത്യക്ക് പിറകെയില്ളെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. ‘പരമ്പരയെക്കുറിച്ച് നമ്മള്‍ ആവശ്യത്തിലധികം സംസാരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും അവരോട് ചോദിക്കാനില്ല. പന്ത് ഇപ്പോള്‍ അവരുടെ കളത്തിലാണ്. ഇനി അവര്‍തന്നെ തീരുമാനിച്ച് പരമ്പരയുടെ ഭാവി നമ്മളെ അറിയിക്കട്ടെ’-മാധ്യമപ്രവര്‍ത്തകരോട് ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. പരമ്പരയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്ക് തങ്ങളയച്ച കത്ത്, ഇന്ത്യന്‍ സര്‍ക്കാറിന് ബോര്‍ഡ് കൈമാറിയിട്ടില്ളെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇന്ത്യ പിന്മാറുകയാണെങ്കില്‍ ഐ.സി.സിയെ സമീപിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറിലുള്ളതാണ് ഈ പരമ്പര-ഖാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.