അബൂദബി: വെറ്ററന്‍ ബാറ്റ്സ്മാന്‍ യൂനുസ് ഖാന്‍ പാകിസ്താനുവേണ്ടി ടെസ്റ്റില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ഇംഗ്ളണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ദിനത്തിലാണ് ജാവേദ് മിയാന്‍ദാദിന്‍െറ 22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് യൂനുസ് മുന്നേറിയത്. മിയാന്‍ദാദിന്‍െറ റെക്കോഡ് സ്കോറായ 8832 റണ്‍സിനൊപ്പമത്തൊന്‍ 19 റണ്‍സുകൂടി വേണ്ടിയിരുന്ന യൂനുസ്, 62ാം ഓവറില്‍ മൊയീന്‍ അലിയെ സിക്സറിന് പറത്തി നാഴികക്കല്ല് പിന്നിട്ടു.
റണ്‍സ് സ്കോറര്‍മാരുടെ പട്ടികയില്‍ ഇന്‍സമാം ഉള്‍ ഹഖിനും (8830) പിറകില്‍ മൂന്നാമനായാണ് യൂനുസ് ഇംഗ്ളണ്ടിനെതിരെ കളിക്കാനിറങ്ങിയത്. 102ാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
പാകിസ്താനായി ഏറ്റവുംകൂടുതല്‍ സെഞ്ച്വറി നേടിയ താരത്തിന്‍െറ റെക്കോഡും യൂനുസിന്‍െറ പേരിലാണ്, 30 സെഞ്ച്വറികള്‍. റെക്കോഡ് നേട്ടത്തിനുപിന്നാലെ 38 റണ്‍സിന് യൂനുസ് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ആദ്യദിനത്തില്‍ നാലിന് 286 എന്ന നിലയിലാണ്. ശുഐബ് മാലിക് സെഞ്ച്വറിയുമായി പുറത്താകാതെനിന്ന് ഇന്നിങ്സിന് താങ്ങായി. 230 പന്തില്‍ 124 റണ്‍സാണ് മാലിക് ഇതുവരെ നേടിയത്. ഓപണര്‍ മുഹമ്മദ് ഹഫീസ് 98 റണ്‍സില്‍ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.