ശുഐബ് മാലിക് വീണ്ടും പാക് ടെസ്റ്റ് ടീമില്‍


കറാച്ചി: അഞ്ചുവര്‍ഷത്തെ ഇടവേളക്കു ശേഷം വെറ്ററന്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലിക് പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചത്തെി. ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമില്‍ 16ാമനായാണ് മാലിക്കിനെ ഉള്‍പ്പെടുത്തിയത്്. കഴിഞ്ഞമാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ മാലിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 2010 ആഗസ്റ്റില്‍ ഇംഗ്ളണ്ടിലാണ് അവസാനമായി മുന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് കളിച്ചത്. മാലിക്കിന്‍െറ മികച്ച ഫോമും പരിചയസമ്പത്തും കണക്കിലെടുത്ത് ടീം മാനേജ്മെന്‍റിന്‍െറ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് മാലിക്കിനെ ടീമിലെടുത്തതെന്ന് പി.സി.ബി വ്യക്തമാക്കി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.