ശ്രീനഗര്‍: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളം സമനില വഴങ്ങി. എന്നാല്‍, ഒന്നാം ഇന്നിങ്സിലെ ലീഡ് മികവില്‍ ജമ്മുകശ്മീരിനെതിരെ വിലപ്പെട്ട മൂന്ന് പോയന്‍റ് സ്വന്തമാക്കി. സ്കോര്‍: ജമ്മു 330, 225, കേരളം 485/8 ഡിക്ള., 44/4.
ഒന്നാം ഇന്നിങ്സില്‍ സഞ്ജുവിന്‍െയും സചിന്‍ ബേബിയുടെയും സെഞ്ച്വറി മികവില്‍ 155 റണ്‍സ് ലീഡ് നേടിയ കേരളം വിജയത്തിനായി പൊരുതിയെങ്കിലും ആതിഥേയരുടെ ചെറുത്തുനില്‍പ് സമനിലകെണിയിലേക്ക് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ജമ്മുകശ്മീരിനെ 225ല്‍ പുറത്താക്കിയാണ് കേരളം എളുപ്പം വിജയം ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ഇന്നിങ്സില്‍ 71 റണ്‍സ് മാത്രം മതിയായിരുന്നു ഗ്രൂപ് ‘സി’യില്‍ കേരളത്തിന്‍െറ തുടക്കം ഗംഭീരമാക്കാന്‍. എന്നാല്‍, ആദ്യ ഇന്നിങ്സിന്‍െറ നിഴല്‍മാത്രമായിമാറിയ ബാറ്റിങ്നിര വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതോടെ, അവസാനദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 44 റണ്‍സെന്ന നിലയില്‍ സമനില സമ്മതിച്ചു.
ഓപണര്‍ വി.എ. ജഗദീഷ് (13) മാത്രമേ രണ്ടക്കം കടന്നുള്ളൂ. റൈഫി (9), സഞ്ജു സാംസണ്‍ (3), രോഹന്‍ പ്രേം (3), കെ. മോനിഷ് (4) എന്നിവര്‍ ഒറ്റയക്കത്തില്‍ കൂടാരം കയറി. എട്ടിന് ഹൈദരാബാദിനെതിരെയാണ് കേരളത്തിന്‍െറ അടുത്ത മത്സരം. ഗ്രൂപ് ‘സി’യില്‍ സൗരാഷ്ട്ര, ത്രിപുരയെ ഇന്നിങ്സിനും 118 റണ്‍സിനും തോല്‍പിച്ചപ്പോള്‍, സര്‍വിസസ് ഝാര്‍ഖണ്ഡിനെ ഒമ്പതു വിക്കറ്റിനു തോല്‍പിച്ചു. ഗ്രൂപ് ‘ബി’യില്‍ റെയില്‍വേക്കെതിരെ ഇന്നിങ്സ് ജയവുമായി പഞ്ചാബ് തകര്‍പ്പന്‍ ജയം നേടി. രണ്ടാം ഇന്നിങ്സില്‍ എട്ടു വിക്കറ്റ് നേടിയ വരുണ്‍ ഖന്നയാണ് പഞ്ചാബിന്‍െറ വിജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.