മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള രഞ്ജി ടീമില്‍

കോഴിക്കോട്: ഗോവക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനുള്ള കേരള ടീമില്‍ അണ്ടര്‍ 21 ടീമിന്‍െറ ഓപണറായ  മുഹമ്മദ് അസ്ഹറുദ്ദീനെ ഉള്‍പ്പെടുത്തി. കാസര്‍കോട് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീന് ഇതാദ്യമായാണ് സീനിയര്‍ ടീമില്‍ ഇടംലഭിക്കുന്നത്.
സി.കെ. നായിഡു ട്രോഫിയിലെ മികച്ച പ്രകടനമാണ് വലങ്കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അവസരമൊരുക്കിയത്. ചന്ദ്രശേഖരക്കുശേഷം കാസര്‍കോട് ജില്ലയില്‍നിന്ന് ടീമിലത്തെുന്ന ആദ്യ താരമാണ്. ഈ മാസം 15 മുതല്‍ ഗോവയില്‍ നടക്കുന്ന മത്സരത്തിനുള്ള ടീമിലേക്ക് പേസ് ബൗളര്‍ ബേസില്‍ തമ്പിയെയും ഓള്‍ റൗണ്ടര്‍ ഫാബിദ് ഫാറൂഖിനെയും തിരിച്ചുവിളിച്ചു.
പെരിന്തല്‍മണ്ണയില്‍ ത്രിപുരക്കെതിരെ കളിച്ച ടീമിലുണ്ടായിരുന്ന മനുകൃഷ്ണന്‍, അക്ഷയ് ചന്ദ്രന്‍,റൈഫി വിന്‍സന്‍റ് ഗോമസ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.